പുഴയോരം കുയിൽ പാടി (കാലം )
This page was generated on April 20, 2024, 1:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രവീന്ദ്രൻ ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: July 14 2018 00:02:32.
പുഴയോരം കുയിൽപാടി
കിളിച്ചുണ്ടൻ മാവിന്റെ കൊമ്പിൽ
വിഷുമാസ ഗാനം
മഞ്ജുതെന്നൽ കൊഞ്ചിവീശി - ഹേ
മലരിലും തളിരിലും കിലുകിലും

മയിലഴകൊഴുകും രതിരസകുസുമം നീ
മിഴിയിണപോലും മദഭരലയ ലസിതം
അഴകേ, അകലെ, അമൃതേ, അരുതേ,
പുണരൂ..! പകലോ..? ഇതിലേ, ഇനിയോ..?

ഹിമജലമലിയും കുളിരരുവികൾ നമ്മൾ
ഇതുവഴിയൊഴുകാം കടലണയുവതോളം
അധരം, മധുരം അളകം, പുളകം,
നയനം, നളിനം..? തനുവോ, പരുവം..?

ഇളം പനിമലരേ ഒരു മധുശലഭം ഞാൻ
ഇതു സുരഭിലമാസം മനമലിയുമുല്ലാസം
മിഴിയിൽ, മദനൻ മൊഴിയിൽ, വികടൻ,
മനസിൽ, കണവൻ മടിയിൽ, കൊതിയൻ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts