എന്നും മണ്ണിൽ കുരുക്ഷേത്ര യുദ്ധം (ആരംഭം )
This page was generated on April 26, 2024, 4:36 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,മധു ,എം ജി സോമന്‍ ,കെ പി ഉമ്മർ ,ശ്രീവിദ്യ ,രാജലക്ഷ്മി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:10.

എന്നും മണ്ണിൽ കുരുക്ഷേത്രയുദ്ധം ഉള്ളിൽ
അടുത്തവർ തമ്മിൽ തമ്മിൽ ശരം എയ്യവെ
നടുങ്ങുന്നു നോവും മനഃസ്സാക്ഷികൾ
നനയുന്നു നേരിൻ മിഴിത്താരകൾ......
(എന്നും മണ്ണിൽ.....)

ഇരുമ്പഴിക്കുള്ളിൽ വിമൂകമായ്‌ തേങ്ങി
ഹൃദയങ്ങൾ കേഴും നേരം ഭൂമിയിൽ
എങ്ങും പൂക്കും കണ്ണീർപ്പൂക്കൾ
എങ്ങും പൂക്കും കണ്ണീർപ്പൂക്കൾ
സത്യം മുറിവേറ്റ കിളിയാകും വേളയിൽ....
(എന്നും മണ്ണിൽ.....)

ഒ..ഒ...ഒ..
നിണം തൊടും മണ്ണിൽ നിരായുധർ നിൽപ്പൂ
മനസിന്റെ തൂക്കം നോക്കും നീതിയും
ധർമ്മം തോറ്റു പുണ്യം മാഞ്ഞു
ധർമ്മം തോറ്റു പുണ്യം മാഞ്ഞു
മുന്നിൽ വിധി വന്നു വിളയാടും വേളയിൽ...
(എന്നും മണ്ണിൽ....)
 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts