താരണി മാനം (സ്നേഹപൂര്‍വ്വം മീര )
This page was generated on April 28, 2024, 9:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനനീലംപേരൂര്‍ മധുസൂദനന്‍ നായര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നെടുമുടി വേണു ,പൂർണ്ണിമ ജയറാം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:17.

താരണിമാനം തിരയിളക്കി
ആതിരാപ്പൂനിലാവലയിളക്കി
മനസ്സിലുണരൂ മിഴിയിലുലയൂ
മലരല്ലേ മധുവല്ലേ നാമൊന്നല്ലേ
(താരണി...)

നീള്‍മിഴിക്കോണിലെ നീരാടും മോഹങ്ങള്‍
നാവിലും കാതിലും കാകളിയായി....
കരളിലാകെ.... കനവിലാകെ.....
മാരിവില്ലിന്‍ തോരണങ്ങള്‍ തേനലരായ്
(താരണി...)

ആജന്മദാഹങ്ങള്‍ ആത്മാവിലാളവേ
മാനവും ഭൂമിയും പൂവനമായ്...
ഉടലിലാകെ.... ഉയിരിലാകെ....
രാഗവായ്‌പിന്‍ രോമഹര്‍ഷം പൂ‍മഴയായ്
(താരണി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts