ചെല്ലപ്പൻ ചേട്ടാ (കക്ക )
This page was generated on July 27, 2024, 12:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1982
സംഗീതംകെ വി മഹാദേവന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,സുജാത മോഹൻ ,ലത രാജു
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വി ഡി രാജപ്പന്‍ ,രവി ,കനകലത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:26.

ചെല്ലപ്പൻ ചേട്ടാ ചെല്ല്‌
എന്റെ ചെല്ലപ്പൻ ചേട്ടാ ചെല്ല്‌
ഒന്നു ചെല്ലപ്പാ അപ്പാ വേഗം
ചെല്ല്‌ ചെല്ല്‌ ചെല്ല്
നെഞ്ചിലിരിപ്പും ഉള്ളിലിരിപ്പും
നേരെ നിന്നു ചൊല്ലു
വെള്ളിക്കൊലുസിട്ട കാലു പിടിച്ചിട്ട്‌
കണ്മുന കൊണ്ടൊന്നു ചൊല്ല്‌
സ്ത്രീധനം വേണ്ടെന്നു സൂത്രം ചൊല്ല്‌
മോതിരക്കൈമാറ്റം മാത്രം
കല്യാണത്തിനു കൈനകരിയിലെ
കായൽക്കരയിലെ ക്ഷേത്രം
കുങ്കുമപ്പൊട്ടും പുത്തൻ ഷർട്ടും
പട്ടുറുമാലിന്റെ കോട്ടും
കൊള്ളാം കൊള്ളാം കൊള്ളാം
ദേവിയെ കൊല്ലാതെ കൊല്ലുന്ന
ചേട്ടൻ ചേട്ടൻ ചേട്ടൻ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts