ആകാശ നീലിമ (കൈയും തലയും പുറത്തിടരുത്‌)
This page was generated on April 18, 2024, 2:42 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരവീന്ദ്രൻ
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംമോഹനം
അഭിനേതാക്കള്‍ദേവന്‍ ,സബിത
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:47.


ഗരിഗ രിസ ധ-പ
സരിഗ രിഗപ ഗപധ പധസരിഗ-

ആകാശ നീലിമ മിഴികളിലെഴുതും
അനുപമ സൗന്ദര്യമേ [ആകാശ നീലിമ]

നക്ഷത്ര മാല ഞാൻ നിൻ മാറിൽ ചാർത്തുമ്പോൾ
വിശ്വം തരിച്ചു നിൽക്കും
[ആകാശ നീലിമ]


നിൻ കവിളിണയിൽ എൻ കരാങ്കുലി കുംകുമപ്പൂ വിടർത്തും
നിന്റെ കരളിലെ പൊൻ പരാഗം നിത്യ കല്ല്യാണി ചൂടും [നിൻ കവിളിണയിൽ]

ദേവലോകം അമ്പരന്നു നിന്നതും
ദേവ കന്ന്യമാരു നാണമാർന്നതും
അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ
അലിഞ്ഞു കനവിലും നിനവിലും നിറയുക
[ആകാശ നീലിമ]


എൻ മണിയറയിൽ രാഗലോല നീ സ്വർഗ സഗീതം പാടും
പ്രേമ ലതകൾ പൂനിലാവിൻ പുഷ്പ സമ്മാനമേകും[എൻ മണിയറയിൽ]

നിന്റെ ഗാനധാര ഭൂമി കേട്ടതും
സ്വന്തമായ മംഗലങ്ങൾ നേർന്നതും
അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ
അലിഞ്ഞു കനവിലും നിനവിലും നിറയുക
[ആകാശ നീലിമ]




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts