അല്ലിയിളം പൂ (ആഴി )
This page was generated on May 1, 2024, 6:02 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംരാജ്‌ കമല്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:51.

അല്ലിയിളം പൂ വിരിയും ഇല്ലിമുളം താഴ്വരയിൽ
വസന്തങ്ങളെങ്ങോ നിന്നോ കുളിരലയായ് ഒഴുകി വരും
സമയമിതാ പോരൂ ദേവീ പോരൂ
ആ....വല്ലികളും ചില്ലകളും പുൽകിടുമീ പൂവനിയിൽ
മനസിന്റെ താളം പോലെ ചിറകുകളിൽ പറന്നുയരും
കനവുകളേ പോരൂ വേഗം പോരൂ

അരുവികൾ തഴുകുന്ന തീരം പ്രണയസരോവര തീരം
ഹൃദയങ്ങളിവിടെയിന്നേതോ കഥകളിലനുരാഗം തേ
ചന്ദനഗന്ധികളീവഴിയേ തെന്നലിലൂടൊഴുകും
സുന്ദരമാമീ വേളയിൽ ഞാൻ നിന്നിലലിഞ്ഞൊഴുകും
ഒരു കുളിരായ് ഒരു സ്വരമായ് ഒരു ലയമായ് വീണ്ടും വീണ്ടും വീണ്ടും
ആ....വല്ലികളും ചില്ലകളും പുൽകിടുമീ പൂവനിയിൽ
മനസിന്റെ താളം പോലെ ചിറകുകളിൽ പറന്നുയരും
കനവുകളേ പോരൂ വേഗം പോരൂ..

ആ..ആ...ആ...
ശിശിരങ്ങളിൽ നമ്മൾ ഗ്രീഷ്മം
വസന്തത്തിലെ മഞ്ഞുകാലം
നിമിഷങ്ങളിൽ രണ്ടു മൗനം
മൗനങ്ങൾ പാടുന്ന ഗാനം
പല്ലവിയായ് നീ തേടി വരും പുല്ലാങ്കുഴലീ ഞാൻ
പുല്ലാങ്കുഴലിൻ ചുംബനമെൻ ചുണ്ടിലലിഞ്ഞെങ്കിൽ
തിരുമധുരം അതിമധുരം ശ്രുതിമധുരം എന്നും എന്നും എന്നും
ഓ...അല്ലിയിളം പൂ വിരിയും ഇല്ലിമുളം താഴ്വരയിൽ
വസന്തങ്ങളെങ്ങോ നിന്നോ കുളിരലയായ് ഒഴുകി വരും
സമയമിതാ പോരൂ ദേവീ പോരൂ




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts