അങ്ങേക്കുന്നിങ്ങേക്കുന്ന് (പറയാനും വയ്യ പറയാതിരിക്കാനും വയ്യ )
This page was generated on May 2, 2024, 2:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍എം ജി ശ്രീകുമാർ ,ജി വേണുഗോപാല്‍ ,രാധിക സുരേഷ് ഗോപി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍Mammoty ,ശങ്കര്‍ ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:02.

അങ്ങേക്കുന്നിങ്ങേക്കുന്നാനവരമ്പത്തും
കൊന്നപ്പൂ ചൂടുന്ന കാവിലിറമ്പത്തും
കരളില്‍ കുളിരായ് വിരുന്നുവന്നു
തത്തിക്കൊത്തി പറക്കുന്ന തത്തമ്മപ്പെണ്ണേ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ

കദളീവനത്തില്‍ പോയിരുന്ന്
കവിതകള്‍ പാടി നടന്നിരുന്നു
പീലിനീര്‍ത്തി മയിലാടിവന്നു
താളമിട്ടു ചൂളമിട്ടു ഓടിനടന്നു
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ
കിളികിളിയേ വാ കിളിയേവാ പൈങ്കിളിയേ വാ

ഗന്ധര്‍വന്‍ കാട്ടില്‍ പോയിരുന്നു
സുന്ദരിമാനിനെ കണ്ടിരുന്നു
കാട്ടുചോല പാട്ടുപാടി വന്നു
പൂവിറുക്കാന്‍ തേരിറങ്ങി കാട്ടില്‍ വന്നു




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts