വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ലീല ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:23.
ഒരമ്മ പെറ്റു വളര്‍ത്തിയ കിളികള്‍ ഓമനപ്പൈങ്കിളികള് പെരിയാറിന് തീരത്തൊരു അരയാലിന് കൊമ്പിന്മേല് ഒരുമിച്ചു കൂട് കെട്ടി -ഒരു കാലം ഒരുമിച്ചു കൂട് കെട്ടി തളിരിട്ട ചില്ലകളില്‍ ഊയലാടി അവര്‍ താമരക്കുളങ്ങളില്‍ നീരാടി - 2 ആകാശപ്പൊയ്കയുടെ കടവില്‍ ഒരാണ്കിളി അത് കണ്ടു കൊതിച്ചു നിന്നു ആണ്‍കിളി അത് കണ്ടു കൊതിച്ചു നിന്നു ഒരു കിളിപ്പെണ്ണിനെ കണ്ണ് വച്ചു അവനോമനപ്പേര് വിളിച്ചു - 2 മാനത്തു കാവിലേക്കു പറന്നേ പോയി പെണ്ണ് മഴവില്ലിന് കൊമ്പിന്മേല് ആടാന്‍ പോയി കാലമാം വേടനൊരമ്പെയ്തു അവള് പീലി ചിറകറ്റു താഴെ വീണു - 2 ഒരു കൂട്ടില്‍ വളര്‍ന്നവര്‍ അകന്നേ പോയി ഓമന പൈങ്കിളികള്‍ പിരിഞ്ഞേ പോയി - 2 |