നിലാവും കിനാവും (ഒരു സായാഹ്നത്തിന്റെ സ്വപ്നം )
This page was generated on April 20, 2024, 9:53 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എം ജി ശ്രീകുമാർ
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍മുകേഷ് ,മധു ,തിക്കുറിശ്ശി സുകുമാരൻ നായർ ,ബഹദൂർ ,സുഹാസിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:28.

നിലാവും കിനാവും തളിര്‍ക്കുന്ന രാവില്‍
ഒലീവിന്‍ മരച്ചോട്ടിലാനന്ദനൃത്തം
ഒരാനന്ദനൃത്തം... ഒരാഹ്ലാദനൃത്തം
വരുന്നൂ സുമംഗല്യഘോഷം..
(നിലാവും...)

മധുപാത്രങ്ങളില്‍ നറുമുന്തിരിനീര്‍
മനസ്‌‌തോത്രങ്ങളില്‍ ശുഭകാമനകള്‍
പള്ളിമണികള്‍ പാടിയുണര്‍ത്തീ
പോരൂ... പോരൂ... മണവാട്ടി
(നിലാവും...)

ദേവദൂതികളോ, കാനനദേവതമാരോ
നവവധുവായ് നിന്നെയിന്നലങ്കരിച്ചൂ
ചന്ദനക്കുളിരോലുന്ന പുടവ തന്നൂ
ചന്ദ്രരശ്‌മികള്‍ നെയ്‌തെടുത്ത
മന്ത്രകോടി തന്നൂ...
(നിലാവും...)

സ്‌നേഹദൂതിക നീയാരുടെ പാതിമെയ്യായീ
നവവധുവായ് നീയവന്റെയരികില്‍ നില്‍ക്കൂ
തനുവല്ലരിയാരുടെ തഴുകലേല്‍ക്കെ
കുനുകുനെ പുളകത്തിന്‍ മുകുളം ചൂടി
(നിലാവും...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts