തേടിത്തേടി അണഞ്ഞു (ഇടനാഴിയില്‍ ഒരു കാലൊച്ച )
This page was generated on May 5, 2024, 3:45 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംആഭോഗി
അഭിനേതാക്കള്‍വിനീത് ,കാർത്തിക ,എം ജി സോമന്‍
ഗാനത്തിന്റെ വരികള്‍
Last Modified: October 04 2018 13:02:13.


തേടിത്തേടിയണഞ്ഞു ഞാന്‍
ഗന്ധര്‍വ്വഗായകര്‍ പാടുമീ സോപാനം
നിന്‍ ശ്രീലക മംഗള സോപാനം
സുമേരുസമാന ഹിരണ്മയ
ഗോപുര വാതില്‍ തുറന്നു മുന്നില്‍

യോഗനിദ്രാലീനവിലോചനം
അഞ്ജന ശോഭനമേന്തെ വിടരാത്തൂ
ബോധനിലാവിൻ അലകളിൽ ആമ്പല്‍പൂപോല്‍
ഓര്‍മ്മകള്‍ ഉണരാത്തൂ ഇന്നുണരാത്തൂ
തേടിത്തേടിയണഞ്ഞു ഞാന്‍

നൂപുര ശ്രീരാഗ വിമോഹനം
സുസ്വര മാധുരി പെയ്യും മഴമുകിലായ്
നിന്‍ തിരുമുമ്പിൽ ഒരു ഹൃദയത്തിന്‍
കണ്ണീര്‍മുത്തുകള്‍ ചിതറുന്നു ഞാന്‍ ചിതറുന്നു

തേടിത്തേടിയണഞ്ഞു ഞാൻ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts