താലോലം പൈതല്‍ (എഴുതാപ്പുറങ്ങള്‍ )
This page was generated on June 16, 2021, 12:42 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംവിദ്യാധരൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംപീലു
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:48.

താലോലം പൈതല്‍ താലോലം
താമരപ്പൂന്തൊട്ടിലിലാലോലം
പൂമിഴിയില്‍ പൊന്‍കിനാവിന്‍
തേന്‍ കിനിഞ്ഞു നീയുറങ്ങൂ
(താലോലം...)

അമ്മിഞ്ഞപ്പാല്‍നുരയോലും
ചുണ്ടില്‍ ചിരി വിരിയും
തുമ്പക്കുടത്തിന്നു തങ്കക്കുടത്തി-
ന്നൊരുമ്മ കൊടുത്തമ്മ പോകും
ഈ പഞ്ചമിച്ചന്ദ്രിക പോകും
(താലോലം...)

കൂട്ടിലെ കുഞ്ഞു കിളിക്കും
കാട്ടിലെ കുരുവികള്‍ക്കും
കാണാതെ ചൊല്ലുവാന്‍
ഈണങ്ങളോരോന്നു
പാടിക്കൊടുത്തമ്മ പോകും
ഈ മാണിക്യക്കുയിലമ്മ പോകും
(താലോലം...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts