വനമാലി നിൻ മാറിൽ (അട്ടഹാസം [താരുണ്യം] )
This page was generated on May 4, 2024, 10:30 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഎം ജി രാധാകൃഷ്ണന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ബീന
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,കലാരഞ്ജിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:56.

വനമാലീ നിന്‍ മാറില്‍ ചേര്‍ന്നു
ദീനപയോധരയുഗളം
അനുരാഗീ നിന്‍ മുരളി ചൊരിഞ്ഞു
പ്രഥമസമാഗമമധുരം
(വനമാലീ)

നീലനിചോളം മാറ്റിയ രാധ
യദുകുലപൌര്‍ണ്ണമിയായി
കായാമ്പൂവും കളഭക്കുളിരും
കണ്ണനുവേണ്ടിയൊരുക്കി
ധീരസമീരേ യമുനാതീരേ
രതിസുഖസാരേ പാടി
(വനമാലീ)

പ്രേമശലാകപ്പീലികള്‍ കൊഴിയും
വനികയില്‍ നാണമൊഴുക്കി
കേളീലോലം ഓരോ പദവും
മന്മഥഗന്ധി വിടര്‍ത്തി
ഉരസിമുരാരേ രുപഹിതഹാരേ
ഘന ഇവ തരളബലാകേ
(വനമാലീ)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts