മനസ്സും ശരീരവും (ഒന്നും മിണ്ടാത്ത ഭാര്യ )
This page was generated on March 29, 2024, 12:08 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംരഘുകുമാർ
ഗാനരചനബാലു കിരിയത്ത്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,മേനക ,ബേബി ശാലിനി ,വിജി ,ശാന്തകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:06.
മനസ്സും ശരീരവും.....
മുറിവേറ്റുപിടയുമ്പോൾ.....
മോഹങ്ങൾ വഴിയിൽ വീണുടയുമ്പോൾ...
എരിയുമെന്നാത്മാവിൻ വിറയാർന്ന നിസ്വനം
ഒഴുകുന്നു നോവിന്റെ ഗാനമായി
മനസ്സും ശരീരവും.....

ഓരോ സ്മൃതികളും വന്നു നിൻ ഹൃദയത്തിൻ
വാതിൽ മെല്ലെ തുറന്നിടുമ്പോൾ
വീണ്ടും പ്രതീക്ഷകൾ നിന്നെയുണർത്തുമ്പോൾ
ഉരുകുന്നുവോ മനം പിടയുന്നുവോ
ഇടനെഞ്ചു പൊട്ടുന്നു.....
ഇടനെഞ്ചു പൊട്ടുന്നെൻ മിഴി ഈറനണിയുന്നു
മതിയായ്‌ മതിയായ്‌ വേദനകൾ
മനസ്സും ശരീരവും.....

മോഹങ്ങൾ മറ്റേതോ കയ്യും പിടിച്ചു നിൻ
അരികിലൂടൊഴുകുന്ന കാഴ്ച്ചയുമായ്‌
അഭിശപ്‌ത രംഗങ്ങൾ കണ്മുന്നിൽ തെളിയുമ്പോള്‍
തളരുന്നുവോ നെഞ്ചു തകരുന്നുവോ
സ്നേഹിക്കയില്ല ഞാൻ....
സ്നേഹിക്കയില്ല ഞാൻ ആരെയും ജീവനായ്‌
മതിയായ്‌ മതിയായ്‌ അനുഭവങ്ങൾ...
(മനസ്സും ശരീരവും....)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts