ഓ ശാരികേ (വീണ്ടും ചലിക്കുന്ന ചക്രം )
This page was generated on April 19, 2024, 11:58 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ശങ്കര്‍ ,മേനക
ഗാനത്തിന്റെ വരികള്‍
Last Modified: January 19 2013 05:42:59.




ഓ ശാരികേ.. ഓ ശാരികേ..
ദൂരെ വസന്തം വരൂ നീ..
ഓ ശാരികേ.. ഓ ശാരികേ..
ഈ വിശ്വസൗന്ദര്യമേ...
ശശിലേഖപോല്‍ ചിരിതൂകി വാ
ഒരുമിച്ചു വാഴുവാന്‍..

മധുമാസ സന്ധ്യകളില്‍ വിരിയും മലരോ
മലരില്‍ നിറയും ശലഭം കൊതിക്കുന്ന മധുവോ
ഏകാന്തമായി ഏതോ നിലാവില്‍ പോലും
അനുരാഗമായി ഇടനെഞ്ചിലെങ്ങും കൊതി നിറച്ചൊരു
മഴവില്ലിന്നഴകായ് പ്രഭയായ് കളമൊഴിയായ് മുന്നില്‍ നീ
(ഓ ശാരികേ)

പുലര്‍കാല വേളകളില്‍ പടരും ഒളിയോ
കരളില്‍ മയങ്ങും കിളികള്‍ കൊതിക്കുന്ന രസമോ
രോമാഞ്ചമായി ഏതോ കിനാവില്‍പ്പോലും
അഭിലാഷമായി കളഹംസം നീന്തും പുഴക്കടവില്‍ നിന്‍
ഇളംതെന്നല്‍ നിരയായ് കുളിരായ് കുളിരലയായ് മുന്നില്‍ നീ
(ഓ ശാരികേ)
ഓ ശാരികേ.. ഓ ശാരികേ..
ദൂരെ വസന്തം വരൂ നീ..
ദൂരെ വസന്തം വരൂ നീ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts