വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ശുദ്ധസാവേരി |
അഭിനേതാക്കള്‍ | നെടുമുടി വേണു ,പൂർണിമ ,കെ പി ഉമ്മർ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:13.
Manasse.. മനസ്സേ ... മനസ്സേ നിന്റെ മണിനൂപുരങ്ങൾ ഇന്നെന്തേ മാറ്റിവച്ചു നർത്തനം ചെയ്തു തളർന്നിട്ടോ നാണംകൊണ്ടു തരിച്ചിട്ടോ ?! { മനസ്സേ നിന്റെ } മാനത്തു മഴവില്ലു കണ്ടാൽ കന്നി വെയിലത്തു ഹിമബിന്ദു കണ്ടാൽ { മാനത്തു } പൂങ്കാറ്റിൽ ആടുന്ന പൂവല്ലി കണ്ടാൽ കോരിത്തരിക്കും മനസ്സേ .. ഒരു ദിവ്യമോഹത്തിൻ തേനുമായ് വന്നിട്ടും എന്തേ.. { മനസ്സേ നിന്റെ } പാണന്റെ തുടിയൊച്ച കേട്ടാൽ ചിങ്ങരാവിന്റെ കുളിരൊന്നു കൊണ്ടാൽ {പാണന്റെ} രാപ്പാടി പാടുന്ന താരാട്ടു കേട്ടാൽ താളം പിടിക്കും മനസ്സേ .. നിറമുള്ള സ്വപ്നങ്ങൾ ഈണമായ് വന്നിട്ടും എന്തേ.. { മനസ്സേ നിന്റെ } |