മുല്ലപ്പൂവണിയും (കോടതി )
This page was generated on May 1, 2024, 2:48 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ജലജ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:14.
മുല്ലപ്പൂവണിയും പ്രിയതേ
ഉള്ളിൽ തേനണിയും മഹിതേ
ഇനിയുമീ നാണത്തിൻ
മുഖപടം എന്തിനോ?
(മുല്ലപ്പൂവണിയും....)

തുഹിനം മൂടിടും സ്ഥലം
ഹരിണം നീങ്ങിടും തടം
താരമ്പൻ തഴുകും താരിനിടയിൽ നിൻ മുഖം
ഇതാ ഇതാ നമ്മൾ തിരഞ്ഞൊരിടം
ഇതാ ഇതാ ഇരുഹൃദയലയം
ഉല്ലാസത്തിരകളിൽ മുങ്ങിടുമ്പോൾ
വിടരൂ വീണ്ടും വിടരൂ എന്റെ ചൊടികളിൽ
പുളകം കൊണ്ടുനീ പൊതിയുകെൻ രജനികൾ
(മുല്ലപ്പൂവണിയും....)

മിഴികളെ വിടും ശരം
കവിളിൽ തിങ്ങിടും നിറം
തൊടാതെ ചുവക്കും മെയ്യിലാഴും എൻ നഖം
ഇതാ ഇതാ സ്വപ്നം വിളയുമിടം
ഇതാ ഇതാ സ്വർഗ്ഗമരുളും സുഖം
ഉന്മാദം സിരകളെ പുൽകിടുമ്പോൾ
പകരൂ വീണ്ടും പകരൂ നിന്റെ തിരുമധുരം
ഹരിതം കൊണ്ടുനീ പൊതിയുകെൻ നാളുകൾ
(മുല്ലപ്പൂവണിയും....)
ലല ലാലല്ലലാ ലാലല്ലലാ....
ലല ലാലല്ലലാ ലാലലലാ....
ലലലാ...ലാല്ലാലാ...- 4
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts