ഖ്വാജാ ഷേക്കിന്‍ മഖ്‌ബറാ (മണിയറ )
This page was generated on April 28, 2024, 6:29 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ് ,ജോളി അബ്രഹാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ജോസ് പ്രകാശ് ,പ്രതാപചന്ദ്രൻ ,മമ്മൂട്ടി ,ശാന്തകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:23.
പാരിലാകെ കാരുണ്യകന്ദളം വീശി
ശാന്തിമാര്‍ഗ്ഗം കാട്ടിയ
മുഹമ്മദ് നബി മുസ്തഫാ
സല്ലല്ലാഹു അലൈവസല്ലം
മുഹമ്മദ് നബി മുസ്തഫാ തന്‍
സന്ദേശവാഹകനായ്
ഭാരതത്തില്‍ അജ്മീറില്‍ ഖ്വാജാഷേക്ക് മൊയ്നുദ്ദീന്‍
പതിതലോക പാലകനായ്

ഖ്വാജാ ഷേക്കിന്‍ മഖ്‌ബറാ - പരിപാവനം
അജ്‌മീറിന്‍ മഖ്‌ബറാ - പരിപാവനം
കേഴുവോര്‍ക്കാശ്രയം നല്‍കും
അജ്‌മീര്‍ ഖ്വാജാ

അന്ധകാരത്തില്‍ പൊന്നൊളി തൂകി
മദീനാപുരത്തില്‍ ലസിച്ചവന്‍ പ്രവാചകന്‍
ഓ... അള്ളാ....ആ.....
കേഴുവോര്‍ക്കാശ്രയം നല്‍കും അജ്‌മീര്‍ ഖ്വാജാ

പാരിതിനാശ്വാസമരുളീടും ആ
പാവനസന്ദേശകിരണങ്ങള്‍
പാവനഭാരതഭൂവിലും ഉദിച്ചല്ലോ
അജ്‌മീറില്‍ ഖ്വാജായില്‍ ജ്വലിച്ചല്ലോ
ആശാനികേതനമാണീ ദര്‍ഗ്ഗാ
ആനന്ദ സങ്കേതമാണീ ദര്‍ഗ്ഗാ
അള്ളാഹുവിന്‍ ദാസന്‍ അജ്‌മീര്‍ ഖ്വാജാ
ഖ്വാജാ ഷേക്കിന്‍ മഖ്‌ബറാ
പരിപാവനം അജ്‌മീറിന്‍ മഖ്‌ബറാ

പാവങ്ങള്‍ സമ്പന്നര്‍ ജനകോടികള്‍
ആരും ആശ്രയമില്ലാത്ത നരരാശികള്‍
ആശ്വാസം തേടുന്ന വിശ്വാസികള്‍
ആ... ആശ്വാസം തേടുന്ന വിശ്വാസികള്‍
എല്ലാര്‍ക്കും ആശ്വാസം നല്‍കും അജ്‌മീര്‍ ഖ്വാജാ
ഖ്വാജാ ഷേക്കിന്‍ മഖ്‌ബറാ
പരിപാവനം അജ്‌മീറിന്‍ മഖ്‌ബറാ

ഈ പുണ്യനികേതത്തില്‍ ഒരിക്കലൊരു വന്ധ്യയാം കുടുംബിനി
തനിക്കൊരു കുഞ്ഞു ജനിക്കുവാന്‍ പ്രാര്‍ഥിച്ചു
ഖ്വാജാ..... അവള്‍ക്കായ് പ്രാര്‍ഥിച്ചു
അള്ളാഹുവിന്‍ ഇച്ഛയാല്‍ കുഞ്ഞു ജനിച്ചു
അരുമപ്പൈതലുമായവള്‍ അജ്‌മീറില്‍ വന്നു
ആനന്ദത്താലവളും സഖിയും ചുറ്റും നടന്നു
അന്നു പെരുന്നാള്‍ മസ്‌ജിദിലാകെ ആഘോഷം
അന്നദാനം പായസദാനം പാവങ്ങള്‍ക്കെല്ലാം
കളിക്കുഞ്ഞുമായ് തോഴി തിളക്കുന്ന പായസത്തിന്‍
അരികത്തു നോക്കിനില്‍ക്കെ അരുമപ്പൈതല്‍
വഴുതിവീണൂ.... വാര്‍പ്പിനുള്ളില്‍ തിളയ്ക്കുന്ന വാര്‍പ്പിനുള്ളില്‍
കാണികളോ കണ്ണുപൊത്തി വാനമാകെ ഞെട്ടിവിറച്ചു
നൊന്തുപെറ്റ മാതാവപ്പോള്‍ ഭ്രാന്തിയെപ്പോലെ
മൂടിയ ദര്‍ഗ്ഗാ കവാടമതിലായ് ഓടിച്ചെന്നു തകര്‍ന്നുപതിച്ചു
മുട്ടിവിളിച്ചു അവള്‍ തട്ടി വിളിച്ചു
എട്ടുദിക്കും പൊട്ടും വണ്ണം അട്ടഹസിച്ചു
ഖ്വാജാ എഴുന്നേല്‍ക്കൂ... കണ്ണുതുറക്കൂ ഖ്വാജാ
എനിക്കെന്റെ കുഞ്ഞിനെ ഏകൂ ഖ്വാജാ...

അതിശയമതിശയം മഹാല്‍ഭുതം
അള്ളാവിന്‍ തിരുവുള്ളം
ശരല്‍ക്കാല ചന്ദ്രിക പോലെ...
ചിരിക്കുന്ന പൈതല്‍ വീണ്ടും
കളിത്തോഴിതന്റെ കയ്യില്‍
തിരിച്ചെത്തി വാര്‍പ്പില്‍ നിന്നും
ചിരിക്കുന്ന പൈതല്‍ വീണ്ടും
തിരിച്ചെത്തി വാര്‍പ്പില്‍ നിന്നും

ദുഃഖിതര്‍ക്കും പീഡിതര്‍ക്കും രക്ഷകനല്ലോ ഖ്വാജാ
അജ്‌മീറിന്‍ ഖ്വാജാ
അവശന്മാര്‍ക്കും ആര്‍ത്തന്മാര്‍ക്കും ആശ്രയമല്ലോ ഖ്വാജാ
അജ്‌മീറിന്‍ ഖ്വാജാ
ആശ്രയമല്ലോ ഖ്വാജാ അജ്‌മീറിന്‍ ഖ്വാജാ
കേഴുവോര്‍ക്കാശ്രയം നല്‍കും അജ്‌മീര്‍ ഖ്വാജാ
ഖ്വാജാ ഷേക്കിന്‍ മഖ്‌ബറാ
പരിപാവനം അജ്‌മീറിന്‍ മഖ്‌ബറാ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts