ഓണപ്പൂവുകള്‍ വിരുന്നു വന്നു [ദുനിയാവില്‍ സ്വര്‍ഗ്ഗത്തിന്‍] (യുദ്ധം )
This page was generated on April 26, 2024, 5:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംശങ്കര്‍ ഗണേഷ്‌
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ ,ജോളി അബ്രഹാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,മധു
ഗാനത്തിന്റെ വരികള്‍
Last Modified: June 23 2012 03:29:55.

ഓണപ്പൂവുകള്‍ വിരുന്നുവന്നു
ഓണത്തുമ്പികള്‍ പറന്നുവന്നു
ഒന്നാകും കുന്നിന്മേല്‍ ഓരടിക്കുന്നിന്മേല്‍
സ്വര്‍ണ്ണത്താലവും മഞ്ഞക്കോടിയുമുയര്‍ന്നിടുന്നു...
സ്വര്‍ണ്ണത്താലവും മഞ്ഞക്കോടിയുമുയര്‍ന്നിടുന്നു...

മതങ്ങളില്ലാ ജാതികളില്ലാ
തിരുവോണത്തിന്‍ തിരുനടയില്‍
മാനുഷരെല്ലാം ഒരുപോല്‍ മേവും
പൊന്നോണത്തിന്‍ പൊന്നൊളിയില്‍...
ഒരമ്മതന്നുടെ മക്കള്‍ നമ്മള്‍
ഒരുക്കി നില്‍ക്കും കാഴ്ചകളില്‍
ഒരേസ്വരത്തിൽ‌ ഉയര്‍ന്നു പൊങ്ങും
ഉല്ലാസത്തിന്‍ പൂവിളിയില്‍

ദുനിയാവില്‍ സുബര്‍ക്കത്തിന്‍ ഒളി പൊഴിച്ചു്
തെളിവാനില്‍ പെരുന്നാളിന്‍ പെറയുദിച്ചു്
കരളിന്റെ മണിത്തോപ്പില്‍ മലര്‍ വിരിഞ്ഞു്
ചിരികൊണ്ടു കുടില്‍ പോലും അഴകണിഞ്ഞു്...
പടച്ചവന്റെ കരുണ കൊണ്ട നല്ലൊരു നാളു്
മനുഷരൊന്നായ് മാറിടുന്ന പുന്നാരനാളു്
ഒരുമതന്‍ ആനന്ദം പെരുമതന്‍ ആനന്ദം
അരുളും ചേലു്...നിറയും ഹാലു്...
(ഓണപ്പൂവുകള്‍ വിരുന്നുവന്നു...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts