കര്‍പ്പൂരച്ചാന്തും കുറിയുമണിഞ്ഞു (കാട്ടരുവി )
This page was generated on March 29, 2024, 10:33 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജി ദേവരാജന്‍
ഗാനരചനഏ പി ഗോപാലന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സുകുമാരന്‍ ,ജലജ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:34.

കർപ്പൂരച്ചാന്തും കുറിയുമണിഞ്ഞ്
കുമുദസഖിയവൾ വന്നൂ
കാനന കന്യക കുളിരണിഞ്ഞൂ
കാശ്മീര കംബളം പുതച്ചു നിന്നൂ
(കർപ്പൂര..)

ശിവമല്ലിപ്പൂ ചൂടി ശീതളയാമിനി
ശയനവാതിൽ തുറന്നൂ ഓ..(2)
പൂശരൻ മാറിലെ കളഭമഴിച്ചൂ
ശീതോപചാരത്തിൽ മയങ്ങീ
മയങ്ങീ ......
(കർപ്പൂര...)

കാമുകനെത്തേടും കാട്ടരുവിക്ക്
നാണത്തിൻ പൂ വിരിഞ്ഞൂ ഓ....(2)
കൈതമലർക്കാറ്റിൻ രതിലീല കണ്ടൂ
പനിമതി കണ്ണുകൾ മൂടി
മൂടി...
(കർപ്പൂര..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts