വിശദവിവരങ്ങള്‍ | |
വര്‍ഷം | 1966 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ബി ശ്രീനിവാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:32.
ഗീതേ.. ഹൃദയസഖീ ഗീതേ ഗീതേ..ഗീതേ.. കാറ്റിലാരോ കൊളുത്തിവച്ചൊരു കാർത്തികദീപമാണ് നീ കണ്ണുനീരിൻ ചുഴിയിൽ വീണൊരു (2) കൽപക തളിരാണുനീ ഗീതേ ഹൃദയസഖി ഗീതേ പ്രാണനാളം പുകഞ്ഞുകത്തുന്ന പാവകജ്വാലയാണു നീ കാത്തിരുന്ന മുരളി കാണാത്ത (2) ഗാനമാധുരിയാണു നീ (2) ഗീതേ ഹൃദയസഖി ഗീതേ സ്നേഹസിന്ധു കടഞ്ഞു കിട്ടിയ ദേവനന്ദിനിയാണു നീ മോഹഭംഗങ്ങൾ കൊണ്ടു തീർത്തൊരു (2) സാലഭഞ്ജികയാണു നീ (2) ഗീതേ ഹൃദയസഖി ഗീതേ ഭ്രാന്തെടുത്തൊരു തെന്നൽ വീശിയ പാതിരാമലരാ..ണു നീ (2) വീണപൂവെ വസന്തപൗണ്ണമി (2) വീണ്ടുമൊന്നു വിടർത്തുമോ ? നിന്നെ വീണ്ടുമൊന്നു വിടർത്തുമോ ? (ഗീതേ..) |