പീലിയേഴും വീശി വാ (പൂവിനു പുതിയ പൂന്തെന്നല്‍ )
This page was generated on April 30, 2024, 9:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകണ്ണൂര്‍ രാജന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,കെ എസ് ചിത്ര ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:02.


പീലിയേഴും വീശി വാ
സ്വരരാഗമാം മയൂരമേ (പീലി)
ആയിരം വര വര്‍ണ്ണങ്ങള്‍
ആയിരം വര വര്‍ണ്ണങ്ങള്‍
ആടുമീ ഋതു സന്ധ്യയില്‍
(പീലി)

മാധവം മദനോത്സവം
വാഴുമീ വന വീഥിയില്‍ (മാധവം)
പാടൂ നീ രതി ജതിയുടെ താളങ്ങളില്‍
തേടൂ നീ ആകാശഗംഗകള്‍ (പാടൂ)
(പീലി)

കാലികം ക്ഷണ ഭംഗുരം
ജീവിതം മരുഭൂജലം (കാലികം)
ഏറുന്നു ദിന നിശകളില്‍ ആശാശതം
പാറുന്നു മായാ മയൂരികള്‍ (ഏറുന്നു )
(പീലി)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts