ചന്ദ്രക്കലാമൗലി (സായംസന്ധ്യ )
This page was generated on April 28, 2024, 1:56 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:02.
ചന്ദ്രകലാമൗലി തിരുമിഴി തുറന്നു
ചന്ദ്രകലാമൗലി തിരുമിഴി തുറന്നു
മന്ദസമീരനിൽ ഒഴുകിടുമഴകായ്
ചന്ദനമണമായ് ഹിമഗിരിസുതയായ്
സ്വരമായ് നിറമായ് മണമായ്
ഹിമഗിരിമുടിയൊരു മലർവനിയായ്
ചന്ദ്രകലാമൗലി തിരുമിഴി തുറന്നു

പ്രണവ നിസ്വനമേ ഓംകാരമേ
അമൃത മധുര സുരസംഗീതമേ
ആ..ആ...ആ....ആ.....ആ.....
പ്രണവ നിസ്വനമേ ഓംകാരമേ
അമൃത മധുര സുരസംഗീതമേ
തിരുനടയിൽ തിരിയായി
സ്വരസുധയിൽ ലയമായ്
നിസധനി പധമ പധമപ ഗമരി
വിരുന്നു വരുന്നു വസന്തദിനങ്ങൾ
ഹിമഗിരിസുതയൊരു പൊൻ മയിലായി
ചന്ദ്രകലാമൗലി തിരുമിഴി തുറന്നു...

സുരഭില സുമമായ് സുസ്മേരമായ്
മൃദുലനടന ലയതാളങ്ങളായ് (2)
പൊൻ തുടിയിൽ സ്വരമായി
ചൊടിമലരിൽ മധുവായ്
നിസധനി പധമ പധമപ ഗമരി
വിരിഞ്ഞുവരുന്നു സുഗന്ധദലങ്ങൾ
ഹിമഗിരിമകളൊരു മണിമുകിലായി
ചന്ദ്രകലാമൗലി തിരുമിഴി തുറന്നു...



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts