വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | ഉണ്ണി മേനോന് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:07.
ഓര്‍മ്മയിലൊരു ശിശിരം ഓമനിക്കാനൊരു ശിശിരം ഇലവിരല്‍ത്തുമ്പുകള്‍ ഇളംമഞ്ഞുതിരും തളിര്‍മരച്ചില്ലകളില്‍ തഴുകിവരും തെന്നലിനും കഥ പറയാനൊരു ശിശിരം (ഓര്‍മ്മയിലൊരു.....) കുടമണി വിതറും പുലരികളില്‍ കൂടണയും സന്ധ്യകളില്‍ ഒരേ ചിറകില്‍... ഒരേ കനവില്‍... ഒരേ ചിറകില്‍ ഒരേ കനവില്‍ കുളിരും തളിരും ലഹരികളും പങ്കിടുവാന്‍ മോഹമെഴും ഇണക്കുരുവികളുടെ ശിശിരം (ഓര്‍മ്മയിലൊരു..... ) മതികലയെഴുതും കവിതകളില്‍ രാക്കുയിലിന്‍ ഗാഥകളില്‍ ഒരേ ശ്രുതിയായ്... ഒരേ ലയമായ്... ഒരേ ശ്രുതിയായ് ഒരേ ലയമായ് മിഴിയും മൊഴിയും യൌവനവും കതിരണിയാന്‍ ദാഹമെഴും യുവമനസ്സുകളുടെ ശിശിരം (ഓര്‍മ്മയിലൊരു......) |