നിറമേഴും കരളിന്‍ (സ്നേഹമുള്ള സിംഹം )
This page was generated on April 19, 2024, 1:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:07.
നിറമേഴും കരളിൽ പരന്നിതാ
പുഴയോരം മലരാൽ നിറഞ്ഞിതാ (2)
അല്ലിപ്പൂ നുള്ളിപ്പൂങ്കിനാവുമായ്
പുല്ലാനിക്കാവിൽ പൂങ്കുളിരുമായ്
ഒരു തെന്നൽ വന്നു ചേർന്നിതാ
(നിറമേഴും...)

പ്രാണഹർഷങ്ങൾ ചാർത്താനൊരു
വേണുഗാനമേ പോരൂ
ആയിരം സുഖവേദിയിൽ
ഇനി ഞാനും നീയും ചേർന്നിടുമോ
ഒന്നാനാം കുന്നിൽ പൈങ്കിളികളും
കിന്നാരം ചൊല്ലുന്നു മിഴികളാൽ
ഇനി എന്നും ഒന്നു ചേരുവാൻ
(നിറമേഴും...)

ഏഴിലം പാലച്ചോട്ടിൽ
ഒരു ഗാനഗന്ധർവൻ പാടി
താമരക്കുളിർ പൊയ്കയിൽ
ഇളം കാറ്റോ വീശി ഓളങ്ങളായ്
മഞ്ചാടിക്കാട്ടിൽ പൊൻ പറവകൾ
പുഞ്ചിരി ചാർത്തുമായ് പുലരികൾ
ഇനി എന്നു വന്നു ചേരുമേ
(നിറമേഴും...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts