താരും തളിരും (ചിലമ്പ്‌)
This page was generated on April 26, 2024, 7:57 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംഔസേപ്പച്ചൻ
ഗാനരചനഭരതന്‍
ഗായകര്‍കെ ജെ യേശുദാസ് ,എൻ ലതിക
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:10.



താരും തളിരും മിഴി പൂട്ടി
താഴെ ശ്യാമാംബരത്തിൻ നിറമായി
ഏകയായ്‌ കേഴുംബോൾ കേൾപ്പൂ ഞാൻ നിൻ സ്വനം
താവക നിൻ താരാട്ടുമായ്‌
ദൂരെയേതൊ കാനനത്തിൽ
[താരും തളിരും]

പാതി മയക്കത്തിൽ നീ എന്റെ ചുണ്ടത്ത്‌
പുത്തിരി താളതിൽ കൊത്തിയപ്പോൾ
ആ..ആ..ആ..ആ. [പാതി മയക്കത്തിൽ]

കാൽ തള കിലുങ്ങിയോ
എന്റെ കണ്മഷി കലങ്ങിയോ [കാൽ തള]
മാറത്തെ മുത്തിന്നു നാണം വന്നോ
ഉള്ളിൽ ഞാറ്റുവേല കാറ്റടിച്ചോ
[താരും തളിരും]


തന്നാരം പാടുന്ന സന്ധ്യക്കു
ഞാനൊരു പട്ടു ഞൊറിയിട്ട കോമരമാകും [തന്നാരം പാടുന്ന]
തുള്ളി ഉറഞ്ഞു ഞാൻ കാവാകെ തീണ്ടുമ്പോൾ [തുള്ളി ഉറഞ്ഞു]
മഞ്ഞ പ്രസാദത്തിൽ ആറാടി
വരു കന്യകെ നീ കൂടെ പോരു
[താരും തളിരും]


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts