വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ബോംബെ രവി |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ശുദ്ധധന്യാസി |
അഭിനേതാക്കള്‍ | വിനീത് ,സലീമ ,മോനിഷ ,ജഗന്നാഥവർമ്മ ,കവിയൂർ പൊന്നമ്മ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:11.
കേവലമര്‍ത്ത്യഭാഷ കേള്‍ക്കാത്ത ദേവദൂതികയാണു നീ (കേവല) ഒരു ദേവദൂതികയാണു നീ ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന് ഉള്പ്രപഞ്ചത്തിന് സീമയില്‍ ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ സ്വരവര്‍ണ്ണരാജികളില്ലയോ ഇല്ലയോ... ഇല്ലയോ... (കേവല...) അന്തരശ്രുസരസ്സില്‍ നീന്തിടും ഹംസഗീതങ്ങളില്ലയോ ശബ്ദസാഗരത്തിന്‍ അഗാധ- നിശ്ശബ്ദശാന്തതയില്ലയോ ഇല്ലയോ... ഇല്ലയോ... (കേവല...) |