വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ഗീത |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:12.
രാഗങ്ങൾ രാഗിണികൾ താളങ്ങൾ കാമിനികൾ മനസ്സിൻ മുഖത്തിൽ മഴവില്ലു പൂക്കുന്നു പാടൂ പാടൂ നീ ശാരികേ ഈറൻസ്വരവുമായ് രാഗങ്ങൾ രാഗിണികൾ താളങ്ങൾ കാമിനികൾ കല്ലുകൾ പോലും പുഷ്പിതമാകും ചൈത്ര രജനിതൻ യാമം ഹൃദയവാടിയിൽ പ്രണയചിന്തയിൽ വിടരുന്ന പൂചൂടാൻ (കല്ലുകൾ.......) അഴകെഴും ചിറകു നീർത്തി ഇഴകൾ പാകി ശ്രുതികൾ മീട്ടി പോരൂ പോരൂ നീ ശാരികേ പുതിയൊരു കതിരുമായ് രാഗങ്ങൾ രാഗിണികൾ താളങ്ങൾ കാമിനികൾ മൂകത പോലും രാഗിലമാകും ശിശിരരാവുകളിലായ് പുളകമേളയിൽ കനകവേണുവിൽ ഉതിരുന്ന തേൻ ചിന്നി (മൂകത.....) വരദയായി സ്വരങ്ങളേകി ഹരിതഭംഗി കരളിൽ തൂവി പോരൂ പോരൂ നീ ശാരികേ കരളിൽ അമൃതുമായ് (രാഗങ്ങൾ......) |