ഏലമലക്കാടിനുള്ളിൽ (പത്താം വളവ് )
This page was generated on April 28, 2024, 6:13 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2022
സംഗീതംരഞ്ജിൻ രാജ് വർമ്മ
ഗാനരചനവിനായക് ശശികുമാർ
ഗായകര്‍ഹരിചരൻ ശേഷാദ്രി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 21 2022 09:29:56.
 


ഏലമലക്കാടിനുള്ളിൽ
ഒരു നാലുമണിപൂവിരിഞ്ഞേ...
നാലുമണിപൂവരികിൽ
തേൻതുമ്പികളും കൂട്ടിരുന്നേ...
തെന്നലുടയാട തന്നേ...
മണിച്ചിന്തു മൊഴിയോതിവന്നേ...
മെല്ലെയതു നാടറിഞ്ഞേ...
വാനം ദൂരെയതു കണ്ടുണർന്നേ...
അമ്മമുകിലിൻ ഉള്ളു നിറഞ്ഞെ...
മഴയായ് പൊഴിഞ്ഞേ...


അൻപാകും തണലിൽ
ആനന്ദകുടിലിൽ
അന്നവരൊന്നിരുന്നു
മിഴിവോടെ...
ഉള്ളാകെ തുറന്നും
നോവല്ലാം മറന്നും
സ്നേഹത്തിൻ നിറമുള്ള ചിരിയോടെ
ഓമൽപ്പൂ കുരുന്നിൻ മിഴിവാടാതെ
വേനൽപാടകലെ മറഞ്ഞെ...
വാനത്തിൻ മടിയിൽ അതിരില്ലാതെ
മോഹത്തിൻ ചിറകിൽ പറന്നേ...
എന്നുമിവിടെ വന്നു നിറഞ്ഞെ
നറുതേൻ മധുരം...

വെള്ളാരം വെയിലിൽ
കുന്നോര ചെരുവിൽ
പൊന്നാട നെയ്തിടുന്ന പകലാവാം
മുന്നാഴി കനവിൽ മൂവന്തി ചിമിഴിൽ
അമ്പിളി കലകണ്ടു മിഴി മൂടാം
പണ്ടത്തെ കനലും മിഴിനീർ കടലും
ഇന്നത്തെ കുളിരിൽ മറയെ...
നീയല്ലാതെ ഉലകിൽ എനിക്കായി
വളരാൻ വേറാരും ഇനിയില്ലുയിരേ ...
ഉള്ളിലെരിയും കുഞ്ഞു മെഴുകിൻ തീരിയാണിനീ...


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts