കുളിർ പാരിജാതം പൂത്തു (കിളിക്കൊഞ്ചൽ )
This page was generated on April 27, 2024, 3:30 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംദര്‍ശന്‍ രാമന്‍
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 08 2013 02:01:20.

കുളിർ പാരിജാതം പൂത്തു
മലർ മന്ദഹാസം തോറും
മധുരാധരോഷ്ഠം മൂടും
മൃദുചുംബനങ്ങളായ്....
(കുളിർ പാരിജാതം...)

കിളികുലമിളകിവരും മൊഴികളിൽ
മദജലമൊഴുകിവരും മിഴികളിൽ
വസന്ത സന്ധ്യകളാം കവിളുകൾ
മനോമയം...മൃഗാങ്ക തിലകം..
(വസന്ത....)
പുരികങ്ങളിൽ...മഴവിൽക്കൊടി
അലസം...ഗമനം...നടനം
ലയ ഭരിതം....രതിമദനം
അതിമധുരം...സുഖമയം...
(കുളിർ പാരിജാതം...)

അളകങ്ങളാൽ അഭിരാമമാം
അളിവേണിയിൽ സുമശേഖരം...
(അളകങ്ങളാൽ...)
ഭാവം പോലും...പ്രണയകലഹങ്ങളാൽ
ഹൃദയരഞ്ജിതമനുപമ മധുരം
ഹിമ സുമ സമവദനം...
ശിശിരാർദ്ര ശശമാർന്ന പുളകാഞ്ചിതം....
(കുളിർ പാരിജാതം...)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts