വസന്തമായി (ഇതാ ഇന്നു മുതൽ )
This page was generated on March 29, 2024, 7:25 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,ശ്യാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍ ,മണിയൻപിള്ള രാജു ,ശ്രീനാഥ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:32.


വസന്തമായി ഇഷ്ക് ഇഷ്ക്
മലര്‍വനിയാകെ ഇഷ്ക് ഇഷ്ക്
വസന്തമായി മലര്‍വനിയാകെ
തേന്‍ നുകര്‍ന്നു പോകാം
പഞ്ചമരാഗം പാടുവരുന്നു
കൊഞ്ചും തെന്നലും

നീ നിസരിസ നിസപാ
മപനി പനിരി നിരിമ രിമധപ ഗാരിസാ
നിസരിമ രിപമരി സനിപ പാമഗമപനി

രോമാഞ്ചസാന്ദ്ര മധുരപ്രതീക്ഷ ശൃംഗാരപുഷ്പ മരന്ദം നുകര്‍ന്നു
ഹേമന്തം തേടുന്ന ഗന്ധര്‍വനായ് ഞാന്‍
തൂമന്ദഹാസത്തിന്‍ സൌന്ദര്യമായ് ഞാന്‍
ശ്യാമളമാകും കോമളമാകും മണ്ണില്‍ ഇന്നിതാ

എന്നാത്മരാഗ സ്മരണകള്‍ തോറും മിന്നാമിനുങ്ങിന്‍ പ്രഭയും പരന്നു
മാന്തളിര്‍ത്തോപ്പിലെ സംഗീതമായ് ഞാന്‍
മാധവമാസത്തിന്‍ സൌരഭമായ് ഞാന്‍
മാധവരാഗം വാരിവിതയ്ക്കാന്‍ മണ്ണില്‍ ഇന്നിതാ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts