വെള്ളാമ്പൽ പൂക്കുന്ന (ഇതാ ഇന്നു മുതൽ )
This page was generated on April 27, 2024, 10:09 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംശ്യാം
ഗാനരചനചുനക്കര രാമന്‍കുട്ടി
ഗായകര്‍കെ ജെ യേശുദാസ് ,എൻ ലതിക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ശങ്കര്‍ ,Thanooja
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:32.

വെള്ളാമ്പല്‍ പൂക്കുന്ന രാവില്‍
വെള്ളിച്ചിറകുള്ള മോഹമായി
ഓ...വെള്ളിലക്കാട്ടില്‍ തുള്ളിക്കളിക്കും
ഒരു പുള്ളിമാനായി വാ
ഒരു പുള്ളിമാനായി വാ
(വെള്ളാമ്പല്‍)

പനിനീരില്‍ കുളിച്ചു പവിഴങ്ങളണിഞ്ഞു
പതിവായി നീ എന്‍റെ ദാഹമായി
കുടമുല്ല പ്പൂവിന്റെ മാലയുമായ് (2)
കുറുനിരകള്‍ ഇളകിയാടി
വരുമോ എന്‍ പ്രിയ ദേവതേ
(വെള്ളാമ്പല്‍)

മധുമാസം കൊരുത്ത നിറമാല തരുവാന്‍
അഴകിന്റെ ആത്മാവില്‍ പൂത്തു വന്ന
അഴകേറും സ്വപ്‌നങ്ങള്‍ കോര്‍ത്തിടുവാന്‍ (2)
കള മൊഴിയായി കുളിരലയായി
വരുമോ എന്‍ പ്രിയ ദേവതേ
(വെള്ളാമ്പല്‍)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts