വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | സത്യന് അന്തിക്കാട് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ഹംസനാദം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:33.
ആലോലം ചാഞ്ചാടും ഈ കാറ്റില്‍ കന്നിപ്പൂവിന്‍ മണമായി മോഹത്തളിരിന്‍ മധുവായി വന്നാലും ആരോമലേ ആത്മാവിലെ ആനന്ദസംഗീതമേ (ആലോലം) കാവിലെ തോപ്പിലെ രാക്കിളികള്‍ രാഗങ്ങള്‍ പാടുവാന്‍ കാത്തുനില്പ്പൂ നെഞ്ചിന് കൂട്ടില്‍ തുള്ളിച്ചേക്കേറും, എന്റെ കുഞ്ഞിക്കിളിയേ പോരൂ പൂവമ്പന് വന്നേ സായംസന്ധ്യ ചായംപൂശും തീരങ്ങള്‍ തോറും ആടിപ്പാടി പോകാം ഇന്നീ ഉല്ലാസത്തേരില് (ആലോലം) കാതിലൊരോമനപ്പേരു ചൊല്ലാന്‍ നാളുകളേറെയായ് ഞാന്‍ കൊതിപ്പൂ നാണം കൊള്ളും കണ്ണില്‍ വന്നിക്കിളികൂട്ടി പോകും കാറ്റേ നില്ക്കൂ നീയിത്തിരി നേരം ഈറന്‍ ചുണ്ടുകള്‍ മൂളും പാട്ടിനു താളം നല്‍കാമോ ആരും കാണാതീവഴിവക്കില് കാവല്‍ നില്‍ക്കാമോ (ആലോലം) |