ഓര്‍മ്മതന്‍ വാസന്ത (ഡെയ്‌സി )
This page was generated on March 29, 2024, 9:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംശ്യാം
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 06 2015 06:46:12.
�ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍
ഒരുപുഷ്പം മാത്രം ഒരുപുഷ്പം മാത്രം
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ
എവിടെ തിരിഞ്ഞാലും ഓർ‌മ്മതന്‍ ഭിത്തിയില്‍
ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം..
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും
ഒരുസ്വപ്നം മാത്രം ഒരു ദു:ഖം മാത്രം
വ്യോമാന്തരത്തിലെ സാന്ധ്യനക്ഷത്രങ്ങള്‍
പ്രേമാര്‍ദ്രയാം നിന്റെ നീല നേത്രങ്ങള്‍
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ

കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍
സവിധം വെടിഞ്ഞൂ പിന്നെ ഞാന്‍ എന്നും
തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി
നരജന്മ മരുഭൂവില്‍ അലയുന്നു നീളേ
ഡെയ്സീ ഡെയ്സീ ഡെയ്സീ.... ലലലലലാ


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts