നിറസന്ധ്യ (സംഘം )
This page was generated on April 27, 2024, 5:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംശ്യാം
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: August 30 2013 15:12:19.

നിറസന്ധ്യയേകിയൊരു പൂവാട
ഉടയാതെ ചൂടുവാൻ പൂമേടു്
പകലിൻ പൊൻതിരിയൂതുന്നു
പകലവനെങ്ങോ മായുന്നു
പഴകിയ ചേലയഴിക്കുമ്പോൾ
പനിമതി വന്നേ മാനത്തു്...
ലല ലാല ലാലലാ...ലല ലാല ലാലലാ
ലല ലാല ലാലലാ...ലല ലാല ലാലലാ
നിറസന്ധ്യയേകിയൊരു പൂവാട...

പാർ‌വ്വണബിംബം പുഞ്ചിരി തൂകി
അവളോടൊരു കളി ചൊല്ലാൻ അരികിലണഞ്ഞു
(പാർ‌വ്വണബിംബം...)
നിറയും നാണത്തിൽ പുതിയ ചേലയായ്
ഉടലു മൂടുമീ നേരത്തു്
നിറഞ്ഞ മാറിടം തുകിലിൽ മൂടുവാൻ
മറന്നു പോയി നീ അയ്യയ്യേ....
ലലാ ലാലലാ...ലലാ ലാല ലലലാ
ലലാ ലാലലാ...ഹാ...
നിറസന്ധ്യയേകിയൊരു പൂവാട...

മാമലയാകെ മലരിതൾ പൂത്തു
മണിമാറിൽ നറുമഞ്ഞിൻ പുടവയുടുത്തു
(മാമലയാകെ....)
കരളിൽ മോഹത്തിൻ കവിത പാടിയെൻ
കുടിലിലെത്തിയ സ്വപ്നത്തിൻ
ചിറകിലേറുവാൻ നിറയും നാണത്തിൽ
മറന്ന പെണ്ണിനെ പോലെ ഞാൻ
ലലാ ലാലലാ...ലലാ ലാല ലലലാ
ലലാ ലാലലാ...ഹാ...
(നിറസന്ധ്യയേകിയൊരു....)

 



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts