പൂവണിത്തേരില്‍ (ഒന്നും ഒന്നും പതിനൊന്ന് )
This page was generated on May 3, 2024, 7:39 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംരവീന്ദ്രൻ
ഗാനരചനദേവദാസ്
ഗായകര്‍ആലീസ് ഉണ്ണികൃഷ്ണൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഡിസ്കോ ശാന്തി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:47.

പൂവണിത്തേരില്‍ പൂന്തെന്നൽ വന്നു
രാവിന്നു ചുണ്ടിൽ ഈണമുണർന്നു
വിണ്ണിൽ ചെന്ന ചന്ദ്രലേഖ മണ്ണിൽ നിന്ന തെന്നലോ
സ്വപ്നങ്ങളോ സത്യങ്ങളോ
(പൂവണിത്തേരിൽ...)

ഓ..അനുപമമിഴികളിൽ മധുരിത
തരളിത രാവിതു മയ്യെഴുതി
രാപ്പാടിക്കൂടും രാഗം ഇക്കിളി കൂട്ടുന്നു
തേനൂറും മോഹം നെഞ്ചിൽ കൂടുകൾ കൂട്ടുന്നു
ചേക്കേറാനോ യാമപ്പക്ഷീ
(പൂവണിത്തേരിൽ...)

ഓ..അസുലഭപരിമള പരിമൃദുചന്ദ്രിക പാലൊളി വിതറുന്നു
കൺ ചിമി താരം ചിമ്മി മാടി വിളിക്കുന്നു
സ്വർല്ലോക ദീപം നിന്നിൽ കുരവയെടുക്കുന്നു
മോഹങ്ങളേ നൃത്തം ആടൂ
(പൂവണിത്തേരിൽ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts