കുതിച്ചുപായും (തളിരുകള്‍ )
This page was generated on April 26, 2024, 7:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1967
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനഡോ പവിത്രന്‍
ഗായകര്‍കെ പി ഉദയഭാനു ,എ കെ സുകുമാരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:44.
 
കുതിച്ചുപായും കരിമുകിലാകും കുതിപ്പുറമേറി
നീലവാനില്‍ നീളെനീളെ സവാരിചെയ്യും ഞാന്‍
സവാരിചെയ്യും ഞാന്‍ - സവാരിചെയ്യും ഞാന്‍
(കുതിച്ചുപായും )

മഞ്ഞണിഞ്ഞ മാമലര്‍വാടികള്‍ പുഞ്ചിരി തൂകുമ്പോള്‍
കുഞ്ഞിക്കാറ്റിന്‍ കയ്യിലുറങ്ങും താമരവിടരുമ്പോള്‍
പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായു് (2)
(കുതിച്ചുപായും )

തരുവല്ലരികള്‍ തളിരുകള്‍ ചൂടി പീലിവിടര്‍ത്തുമ്പോള്‍
കുരുവിക്കൂടുകളരുവിക്കാറ്റില്‍ ഊഞ്ഞാലാടുമ്പോള്‍
പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായു് (2)
(കുതിച്ചുപായും )

മരതകമണികള്‍ കാലില്‍കെട്ടി പെരിയാറായൊഴുകുമ്പോള്‍
മധുമാസത്തിന്‍ മദിരനുകര്‍ന്നു മലകള്‍ മയങ്ങുമ്പോള്‍
പൊന്നുഷസ്സിന്‍ മാറില്‍ വീണു പാട്ടുപാടും ഞാന്‍ - ഹായു് (2)
(കുതിച്ചുപായും )

വാര്‍മഴവില്ലുകള്‍ കനകശരങ്ങള്‍ തൊടുത്തുനീട്ടുമ്പോള്‍
കാര്‍മുകില്‍മാലകള്‍ മുറിച്ചുചെല്ലും ദിഗന്തരേഖയില്‍ ഞാന്‍
ദിഗന്തരേഖയില്‍ ഞാന്‍ - ദിഗന്തരേഖയില്‍ ഞാന്‍
(കുതിച്ചുപായും )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts