നിളക്കു മുകളില്‍ (ആട്ടക്കഥ )
This page was generated on May 1, 2024, 12:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 2013
സംഗീതംരവീന്ദ്രൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍ആ‍ശ ജി മേനോൻ
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:05.
 
തനന തനനന തനന തനനന
തനന തനനന തനന തനനന
ആ..ആ..ആ..ആ.

നിളയ്ക്കു മുകളിൽ നീലാംബരിയുടെ
മേഘ തിരനോട്ടം
മനസ്സിനുള്ളിൽ മകര നിലാവിൻ
മംഗള മുടിയാട്ടം
(നിളയ്ക്കു മുകളിൽ..)


തിരുതേവിക്കാവിലെ അമ്മേ
വെളിപാടുകൾ തന്നാലും നീ
നിറചാന്തും ഈ തിരുമുടിയും
കണി കാണേണം (2)
ചുറ്റു വിളക്കു കൊളുത്തി വിളിക്കുക
ചെമ്പുൽക്കുരുവികളേ
നെറ്റിയിലഴകിൻ തൊടുകുറി ചാർത്തുക
പൗർണ്ണമിവാവുകളേ
തിരുതുടിയിൽ തുയിലുണരും
താളപ്രാവുകളേ
പ്രാവുകളേ പ്രാവുകളേ
(നിളയ്ക്കു മുകളിൽ..)

മഴ ചാറും പുഴയുടെ നെഞ്ചിൽ
നിഴലാലെ മിഴാവുകൾ കൊട്ടാം
കിളി പാടിയ തുഞ്ചൻകളരിയെ
വലവും വയ്ക്കാം
കൊയ്ത്തു കഴിഞ്ഞ കതിർ കനവുള്ളൊരു
കന്നിനിലാപ്പാടം (2)
കൈതകൾ കഥകളി മുദ്രകൾ കാട്ടും
കാറ്റിൻ കളിമേളം
തിമിലകളിൽ വിരൽ തിരയും
വേനല്‍പ്പറവകളോ പറവകളോ
പറവകളോ
(നിളയ്ക്കു മുകളിൽ..)




 




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts