വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | വി ദക്ഷിണാമൂർത്തി |
ഗാനരചന | പാപ്പനംകോട് ലക്ഷ്മണന് |
ഗായകര്‍ | കമുകറ പുരുഷോത്തമൻ ,അമ്മിണി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:46.
പൂത്താലിയുണ്ടോ കിനാവേ പൂപ്പന്തലുണ്ടോ നിലാവേ? സങ്കൽപജീവിത വൃന്ദാവനത്തിൽ സംഗീതം തൂവുക രാവേ രാവേ സംഗീതം തൂവുക രാവേ... ഏഴിലമ്പാലകൾ പൂമാരി പെയ്യുന്ന ശാരദവാനിലെ മാളികയിൽ ജാലകവാതിലിൽ നീല വിളക്കുമായ് താരകപ്പൂമിഴി തേടുന്നതാരെ? (പൂത്താലിയുണ്ടോ..) നാടുകാണാൻ വരും താരമ്പനായൊരു താമരപ്പൂക്കൂട നൽകാനായി പൂമിഴിരണ്ടിലും സ്വപ്നവുമായെന്നും ഈ വഴിത്താരയിൽ കാത്തിരിക്കും (പൂത്താലിയുണ്ടോ..) |