കുഞ്ഞേ നിനക്കു വേണ്ടി (പുരുഷൻ) (കാഴ്ച )
This page was generated on April 23, 2024, 10:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംമോഹന്‍ സിതാര
ഗാനരചനകൈതപ്രം
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,പത്മപ്രിയ ജാനകിരാമൻ ,മാസ്റ്റർ യാഷ് ,സനുഷ സന്തോഷ്
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:10:32.

കുഞ്ഞേ നിനക്കു വേണ്ടി
എങ്ങോ കാത്തു നിൽ‌പ്പൂ (കുഞ്ഞേ)
ഉരുകുന്ന സ്നേഹമോടെ
മിഴിതോർന്ന മോഹം പോലെ
നീ എന്നു വരുമെന്നോർത്തു കൊണ്ടേ
ദൂരേ ദൂരേയൊരമ്മ…. (കുഞ്ഞേ)

യാത്രയാക്കാൻ നിന്റെ കൂടെ
പിൻനിലാവാ‍യ് ഞാൻ വരും..
പിൻനിലാവായ് ഞാൻ വരും
നിന്റെ വഴിയിൽ പൂവിരിക്കാൻ
തെന്നൽപോലെ ഞാൻ വരും
തെന്നൽപോലെ ഞാൻവരും
ഇനി നീയൊരിക്കൽ തിരികെവരാനായ്
നോയ്മ്പു നോൽക്കുന്നു ഞാൻ
എന്നുണ്ണി പൊന്നുണ്ണി
ഇനി പോ..യ് വരൂ… (കുഞ്ഞേ)

പോയ്‌വരൂനീ പോയ്‌വരൂനീ
തിരികെയെത്താൻ പോയ്‌വരൂ..
തിരികെയെത്താൻ പോയ്‌വരൂ..
ലോകമെല്ലാം കീഴടങ്ങും
സ്നേഹമായ് നീ പോയ്‌വരൂ
സ്നേഹമായ് നീ പോയ്‌വരൂ
ഇനി ഈ മനസ്സിൻ ഇടനാഴികയിൽ
മാഞ്ഞുപോകില്ലനീ
എന്നുണ്ണി പൊന്നുണ്ണി
ഇനി പോ..യ് വരൂ… (കുഞ്ഞേ)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts