വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | പി ജയചന്ദ്രൻ |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:36:50.
ഇനിയും പുഴയൊഴുകും ഇതുവഴി ഇനിയും കുളിർ കാറ്റോടിവരും (ഇനിയും....) ഇനിയും പുഴയൊഴുകും... ഒഴുക്കിനെതിരെ ഓളങ്ങൾക്കെതിരെ ഉയരുന്ന മൺചിറകൾ തകരും മണ്മറഞ്ഞ യുഗങ്ങൾ തൻ മന്ത്രവാദപ്പുരകൾ മറ്റൊരു കൊടുംകാറ്റിൽ തകരും (2) ഇനിയും പുഴയൊഴുകും ഇതുവഴി ഇനിയും കുളിർ കാറ്റോടിവരും ഇനിയും പുഴയൊഴുകും... പുതിയ വെളിച്ചവുമായ് പുലരികൾ ഉണരും പുതിയ ചക്രവാളങ്ങൾ വിടരും തുമ്പ കിളിർക്കാത്ത തുമ്പികൾ പറക്കാത്ത തരിശു ഭൂമികൾ തീരഭൂമികൾ ഹരിതാംബരമണിയും ഇനിയും ഹരിതാംബരമണിയും ഇനിയും പുഴയൊഴുകും ഇതുവഴി ഇനിയും കുളിർ കാറ്റോടിവരും ഇനിയും പുഴയൊഴുകും... |