വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | ബിജു നാരായണൻ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:41.
പേരു ചൊല്ലാം കാതില്‍ രുദ്ര...രുദ്ര...രുദ്ര.. ഉം......... പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ പുലരി പുള്ളോര്‍ പാടുകയല്ലോ പൂവില്‍ പൂങ്കാറ്റില്‍ പുല്ലില്‍ പുതുനാമ്പില്‍ തറവാടിന്‍ പുണ്യഗീതം പേരു ചൊല്ലാം കാതില്‍ കാതില്‍ സ്നേഹമന്ത്രം പോലെ എത്ര പ്രാര്‍ത്ഥനകള്‍ എത്ര രാത്രിയുടെ സ്വപ്നമാണു നീ മുത്തേ പുഴയില്‍ ആയിരം മലരുപോലിന്നു ഒഴുകി നിളയായി കാലം ചലനമാണു പരിണാമം പ്രകൃതിതന്‍ വരദാനം അരിയോരമ്പിളിത്തളികയേകുവാന്‍ വരികയാണീരാവു ചാരേ പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ ചിത്രലേഖനം ചെയ്ത സംസ്ക്കാരമുദ്രയാണു നീ മുത്തേ അകലെ വാനിന്‍റെ ചരിവില്‍ താരകല്‍ തിരികള്‍ താഴ്ത്തിയ നേരം മകരമഞ്ഞു പൊഴിയുമ്പോള്‍ നിന്മിഴികള്‍ പൂട്ടി മയങ്ങു ഇനിയൊരു ജന്മം തരികയാണെങ്കില്‍ ഇവളെ വേണം എന്‍ മകളായ് പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ പുലരി പുള്ളോര്‍ പാടുകയല്ലോ പൂവില്‍ പൂങ്കാറ്റില്‍ പുല്ലില്‍ പുതുനാമ്പില്‍ തറവാടിന്‍ പുണ്യഗീതം പേരു ചൊല്ലാം കാതില്‍ സ്നേഹമന്ത്രം പോലെ |