വിശദവിവരങ്ങള്‍ | |
വര്‍ഷം | 2004 |
സംഗീതം | രവീന്ദ്രൻ |
ഗാനരചന | ബീയാർ പ്രസാദ് |
ഗായകര്‍ | രാധിക തിലക് |
രാഗം | ആരഭി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:10:47.
മന്ദാരപ്പൂവെന്തേ പുലരിയൊടു കിന്നാരം ചോദിച്ചു - സിന്ദൂരം പോരെന്നോ? ചൊടിയിതളില്‍ സമ്മാനം വേണന്നോ? പുഴയിലലകളെഴുതും കവിത കേള്‍ക്കണ്ടേ കസവു കുടയും ശലഭകളികള്‍ കാണണ്ടേ ഇളവെയിലിനാല് തളിര്നാമ്പുകള്ക്ക- മൃതാന്നമേകണ്ടേ - പോരൂ (മന്ദാര) നളിനായക നേര്മിഴിബാലേ കളിയാടുക തേന്മൊഴി ചാലേ കളവാണികള്‍ വളകളണിഞ്ഞില- കരതാളം മേളം..... ഇളന്തിണ്ണപ്പായയില് രാമകഥ നുണഞ്ഞുകൊണ്ടാശകള് ചായണം തൊടിയിലെ വിളകളില്‍ പൊന്നായ് മിന്നാന്‍ മണ്ണിനു വിണ്ണിലെ വര്‍ണ്ണമിണക്കാന്‍ കണ്ണിനു പൊന്‍കണി ഭംഗി വിടര്‍ത്താന്‍ തിരിയിടുമുതിര്വെട്ടം നിറകതിരണിയട്ടെ മനസ്സുകള്‍ നിറയട്ടെ (മന്ദാരപ്പൂവെന്തേ) മരത്തണല്‍ കുടയായി, താഴെയൊരു ഗുരുകുലമാകണം - നീയിനി പുതിയൊരു തലമുറ നന്നായ് വന്നാല്‍ ഉള്ളിലെ നന്മകള് അക്ഷരമുത്തായ് വെള്ളിവിളക്കായ് നന്മ തിളക്കാന്‍ എരിയുക കനലന്തിത്തിരകളില് നിള നീന്തി പകരുക മനഃശാന്തി (മന്ദാരപ്പൂവെന്തേ) |