സന്ധ്യയും ഈ ചന്ദ്രികയും (വാഴുന്നോർ )
This page was generated on March 27, 2023, 7:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംഔസേപ്പച്ചൻ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:39:43.
 
സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം
തിങ്കളും പൊന്‍ താരകളും താനേ പൂക്കും യാമം
മെല്ലേയെന്‍ നിലാമലരേ മഞ്ഞില്‍ വിരിഞ്ഞുണരൂ‌
മൗനം മറന്നു വരൂ

സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം

മിഴികളില്‍ നിനക്കെഴുതാന്‍ മഷിയുഴിഞ്ഞു വാര്‍മുകില്‍
തരളമായു് തളര്‍ന്നുറങ്ങാന്‍ തളിരണിഞ്ഞു ചില്ലകള്‍
ഏതോ രാക്കുയിലിന്‍ പാട്ടിന്‍ ശ്രുതിമഴയില്‍
നാം പൂന്തേന്‍ തുമ്പികളായു്

സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമം
തിങ്കളും പൊന്‍ താരകളും താനേ പൂക്കും യാമം

പുലരിയില്‍ നിനക്കുടുക്കാന്‍ പുടവനെയ്തു പൊന്‍വെയില്‍
അരിയ നിന്‍ വിരലിലിടാന്‍ പ്രണയസൂര്യമോതിരം
മേലേ മാരിവില്ലിന്‍ കാണാക്കസവണിയാന്‍
നീ കൂടെ പോരുകില്ലേ

(സന്ധ്യയും ഈ)
സന്ധ്യയും ഈ ചന്ദ്രികയും ഈറന്‍ മാറും യാമംmalayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts