വിശദവിവരങ്ങള്‍ | |
വര്‍ഷം | 2000 |
സംഗീതം | മോഹന്‍ സിതാര |
ഗാനരചന | യൂസഫലി കേച്ചേരി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ദര്‍ബാരി കാനഡ |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:02.
ധ്വനിതരംഗതരളം പദമൃദുല മധുരചലനം മലരേ ഈ രാവില്‍ ഹൃദയം ഈ രാവില്‍ രതിമദനലോലമൊരു നര്‍ത്തനരംഗം... (ധ്വനി) അലിയാം തമ്മിലൊന്നായ് ഒഴുകാം രാഗനദിയായ് പ്രേമമദിര നുരയും ശ്യാമ നീ യാമിനീ ഉടലോടുടലൊരു ചടുലതാളജതി മന്മഥനടനം സരസമോഹനം (ധ്വനി) അണിയാം മാറിലഴകായ് നിറയാം രാസരസമായ് ചൈത്രശോഭ തഴുകും ചാരുതേ പുല്കൂ നീ ഉയിരോടുയിരൊരു മൃദുലതാളലയ- മഞ്ജുളനടനം നയനകോമളം (ധ്വനി) |