നന്ദലാലാ (ഇൻഡിപ്പെൻഡൻസ്‌ )
This page was generated on May 1, 2024, 12:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1999
സംഗീതംസുരേഷ്‌ പീറ്റേഴ്‌സ്‌
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സ്വര്‍ണ്ണലത ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍വാണിവിശ്വനാഥ് ,ഇന്ദ്രജ ,സുകുമാരി ,കലാഭവൻ മണി
ഗാനത്തിന്റെ വരികള്‍
Last Modified: April 21 2023 04:46:59.
 

നന്ദലാല ഹേ നന്ദലാല
നാടെല്ലാം കണ്ടറിയും നിന്റെ ലീല
മാരിവില്ലോ നിന്റെ വർണമാല
രാധയ്ക്ക് കാതുകളിൽ രാഗമാല
(നന്ദലാല ഹേ നന്ദലാല..)

ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീയൊരു മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
(നന്ദലാല ഹേ നന്ദലാല..)

കാർമേഘം സ്വന്തം കായാമ്പൂ ചന്തം
കാതോരം കാതറിഞ്ഞു കണ്ണെറിഞ്ഞു മിന്നറിഞ്ഞു
ഗോകുലം നിറഞ്ഞ കണ്ണനല്ലേ
രാധയെ പുണർന്നടുത്ത് രാവിനെ കറന്നെടുത്ത്
പൂനിലാവു തീർത്ത കള്ളനല്ലേ
ഇന്നീ കംസനെയും കൊന്നൊടുക്കി ഗരുഡവാഹനത്തിലേറി വാ
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീയൊരു മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
(നന്ദലാല ഹേ നന്ദലാല..)

കാളിന്ദീതീരം ചായുന്നു നേരം
രാവെല്ലാം പൂനിറഞ്ഞ മഞ്ഞു പെയ്തു മാരിപെയ്തു
രാധയെപ്പുണർന്ന കണ്ണനല്ലേ
പാതിരാവറിഞ്ഞു വന്നു പാരിജാതത്തേൻ നുകർന്നു
പാതിമെയ് പകുത്ത കള്ളനല്ലേ
കണ്ണാ പീലി വെച്ചു ഗോപി തൊട്ടു
കുന്നെടുത്തു കുട നിവർത്തു വാ
ആരും കാണാതെത്തുന്നു രാധ
ആയർപ്പെണ്ണേ നീയൊരു മായ
പൈയ്യിനെ കറന്നു വെച്ച് പാൽക്കുടം നിറച്ചു വെച്ച്
പാലാഴിത്തിങ്കളായി വന്ന രാധ
പാട്ടും മറന്നു വെച്ചു പട്ടുടുത്ത് പൊട്ട് തൊട്ട്
പത്മനാഭ പൂജ ചെയ്ത കൃഷ്ണഗാഥ
(നന്ദലാല ഹേ നന്ദലാല..)




 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts