വിശദവിവരങ്ങള്‍ | |
വര്‍ഷം | 1967 |
സംഗീതം | എം എസ് ബാബുരാജ് |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | പ്രേം നസീര്‍ ,ഷീല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:37:03.
ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ പൊയ്പ്പോയ വസന്തത്തിന് പുഷ്പവനത്തിലെ കല്പവൃക്ഷത്തണലില് പൊയ്പ്പോയ വസന്തത്തിന് പുഷ്പവനത്തിലെ കല്പവൃക്ഷത്തണലില് സ്വപ്നങ്ങള്‍ കൊണ്ടൊരു കോവിലകം തീര്‍ത്ത പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ പച്ചിലക്കിളികളെ ഓര്‍മ്മയുണ്ടോ ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ കാമുകനെ കിളി മറന്നേ പോയ് കാലമാം ചോലയില്‍ തുഴഞ്ഞേ പോയ് കാമുകനെ കിളി മറന്നേ പോയ് കാലമാം ചോലയില്‍ തുഴഞ്ഞേ പോയ് പൊട്ടിച്ചിരിക്കും വിധിയുടെ കയ്യിലാ ചിത്രത്തൂണുകള്‍ തകര്ന്നേപോയ് ചിത്രത്തൂണുകള്‍ തകര്ന്നേപോയ് ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ പഴയൊരു പ്രേമകഥയോര്‍മ്മയില്ലേ - ഓര്‍മ്മയില്ലേ ഭാരതപ്പുഴയിലെ ഓളങ്ങളേ - ഓളങ്ങളേ |