നാടോടി തെയ്യവും (സുന്ദരകില്ലാഡി )
This page was generated on May 6, 2024, 1:31 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംഔസേപ്പച്ചൻ
ഗാനരചനബിച്ചു തിരുമല
ഗായകര്‍കെ ജെ യേശുദാസ് ,സുജാത മോഹൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:25.


യജ്ഞ കന്ത സാത്വികാഹ
പ്രേതാന്‍ ഭൂത ഗണാം സാന്വീ
യജ്ഞ കന്ത താമസാഹ ജനാം...

നാടോടിത്തെയ്യവും തോറ്റവും മാറ്റിയെടു-
താചാരങ്ങള്‍ ചമഞ്ഞാടും നമ്മള്‍
മംഗല്യപ്പാലയും ഞാഴലും ചുറ്റി നട-
ന്നാനന്ദത്തേനുണ്ണാന്‍ കൂടും നമ്മള്‍
മേളം മയങ്ങുമീ മൂടാടിക്കുന്നില്‍
കാലം കടഞ്ഞ നീരൂറും
പെലുവാ പനംകിളീടാകാശ ചേലും
നാദം വരും വിളിപ്പാടും
മണ്ണിലോ ജലം കനിയുന്നേയില്ലേ
കണ്ണിലോ ജലം തോരുന്നില്ലേ
(നാടോടി )

വേലിപ്പത്തല്‍ കൊടിത്തുമ്പില്‍ ചാഞ്ചാടും
ചോലക്കുള്ളില്‍ പഴം പതിരിന്നീണം
വേനല്‍ച്ചൂടില്‍ മനം പൊള്ളുന്ന നേരം
കാണല്‍നീരും തിരഞ്ഞലയും തെന്നല്‍
വടമരപ്പന്തലിനുള്ളില്‍ ഞാ-
ന്നുറങ്ങും വാവല്‍ക്കുഞ്ഞും
നുണക്കഥ ചൊല്ലിത്തുടങ്ങും
കൂവളവും തേന്മാവും
നാവുണങ്ങും നാശമെല്ലാം
നാടുവിടാന്‍ ആടയിടാം
ദാഹജലം എന്നും മോഹഫലം
(നാടോടി )

ഏഴും വാഴാ മുളം പാടി പെണ്ണാളെ
കോലോത്തേക്കുണ്ണുവാന്‍ പഴുതില്യോടീ
ഉണ്ടാച്ചുണ്ടും വരണ്ടമ്പാടി ചുണ്ടന്‍
പണ്ടാത്തെലും മെലിഞ്ഞൊടിയാറായേ
പലവട്ടം കാട്ടിലുമുണ്ടെന്‍
പോഴത്തെന്നല്‍ ചൊല്ലും ചെല്ലം
പഴമ്പായില്‍ കണ്ടെടം കുത്തി
വീണെടിയേ പാഞ്ചാലീ
കാടുണങ്ങും കാലമെത്തി
അമ്പരശ്ശും കൊമ്പുകുത്തി
കണ്ടെടുക്കാം വെള്ളം കണ്ടെടുക്കാം
(നാടോടി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts