നീയെൻ കാമ മോഹിനി (ദയ )
This page was generated on April 27, 2024, 4:13 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1998
സംഗീതംവിശാല്‍ ഭരദ്വാജ്‌
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ഹരിഹരന്‍
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:34.
നീയെൻ കാമമോഹിനീ
നിലാവിൽ പാടിയാടും നൈൽ നദി
ഞാനും നിന്റെ കൂടെ രാത്രി
കൂടാരത്തിലാടാം കാമിനീ
വാനിൻ മാറിൽ താരഹാരങ്ങൾ
ഈയെൻ മാറിൽ മോഹാവേശങ്ങൾ (നീയെൻ...)

പാതിരാപ്പൂവിൻ പാഴ് കിനാവായ് ഞാൻ
ഒരു രാക്കിളിയായിതിലേ വരൂ
ഒരു തേൻ മൊഴിയായിതിലേ വരൂ (നീയെൻ...)

വേനലിൻ മാറിൽ കാനൽ നീരായ് ഞാൻ
മണലാഴിയിലെ കുളിരായ് വരൂ
മധുപാത്രമിതിൽ നിറയാൻ വരൂ (നീയെൻ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts