വിശദവിവരങ്ങള്‍ | |
വര്‍ഷം | 1997 |
സംഗീതം | ജോണ്സണ് |
ഗാനരചന | എസ് രമേശന് നായര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:40:39.
ഓമനത്തിങ്കള്‍ പാടിയ രാഗം ഓര്‍മ്മയില്‍ വേദനയായി ആതിരാത്താരകമായി ഓരോ പൂവും ഓരോ രാവും തീരാനോവില്‍ തേങ്ങും നെഞ്ചില്‍ തേനലയായി തഴുകും കുളിരായി മോഹങ്ങളെല്ലാം പുഴയായ് തീര്‍ന്നാല്‍ ദാഹത്തിനര്‍ത്ഥമുണ്ടോ സ്നേഹത്തിന് ചിപ്പിയില്‍ മുത്തുവിളഞ്ഞാല്‍ മേഘത്തിന്നര്ത്ഥമുണ്ടോ ഈ മിഴിനീര്‍ക്കടലിന്‍ നടുവില്‍ ജീവജലം എവിടെ? പനിനീര്ക്കനിവിന് മുകിലേ പണ്ടത്തെ വേഴാമ്പല്‍ ഞാന്‍ തെറ്റിന്നു മണ്ണില്‍ മാപ്പില്ലെങ്കില്‍ മുറ്റത്തെ മുല്ലയുണ്ടോ അശ്രുവിലുരുകും മനസ്സില്ലെങ്കില്‍ നക്ഷത്രദീപമുണ്ടോ ഈ എരിതീക്കുടതന് തണലില്‍ സ്നേഹമായ് വരുമോ ഒരുനാള്‍ അറിയാക്കനലില് നീറുന്ന ശലഭം ഞാന്‍ |