ഈ സന്ധ്യയും (പൂമരത്തണലില്‍ )
This page was generated on April 27, 2024, 5:21 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംരവീന്ദ്രൻ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍സുജാത മോഹൻ ,സുനന്ദ
രാഗംനാട്ട
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:40:42.

ഈ സന്ധ്യയും പൂക്കളുമീ പുഴയും കുളിർകാറ്റും എന്റേതായെങ്കിൽ
ഈയോർമ്മയും ഈ ഗാനവും ഈ മഞ്ഞിൻ കൂടാരവും എന്റേതായെങ്കിൽ
സിരകളിലൊഴുകിയ സ്വരജതിയും
കരതലമരുളിയ ലയസുഖവും
മിഴികളിലഴകിയ മുഴുമതിയും
കവിതകളെഴുതിയ നിറനിശയും
ഈ ഗോവര ഗാനം പോൽ എൻ നെഞ്ചിൽ പാലൂറും
താരാട്ടിൻ ഈണങ്ങളിലുണരുകയായ് മധുരവുമായ്
(ഈ സന്ധ്യയും...)

അണിവാനിലെ മധു പൗർണ്ണമി ഇരുളുന്നുവോ കൊതി മാറിയാൽ
അതു പിന്നെയും മുഴുതിങ്കളായ് തെളിയുന്നുവോ കരമേകിയാൽ
കനവിൽ നാം കാണുന്നതു പതിരാകുന്നു
കണ്ണീരിൽ വിളയുന്നതു കതിരാവുന്നു
വെറുതേ മോഹത്തിൻ കൈപ്പുനീർ മോന്തിയെൻ ഹൃദയം തേങ്ങുന്നു
(ഈ സന്ധ്യയും...)

വിടചൊല്ലിയോ ശലഭങ്ങളും ഇടറുന്നുവോ ദലമർമരം
വിരഹങ്ങളിൽ മിഴിനീർക്കണം ഉരുകുന്നുവോ ഹിമബിന്ദുവായ്
ഒടുവിൽ നാമറിയുന്നത് നാവുകൾ മാത്രം
ഓർമകളിൽ മുറിയുന്നതു മുള്ളുകൾ മാത്രം
ഉണരൂ മോഹനമുരളികയിന്നുമെൻ രാവിൻ മൂകതയിൽ
(ഈ സന്ധ്യയും...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts